കോഴിക്കോട് : സ്വതന്ത്ര തൊഴിലാളി യൂണിയൻ സംസ്ഥാന കൗൺസിൽ യോഗം നാളെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തും. പുതിയ സംസ്ഥാന കമ്മിറ്റിയെ കൗൺസിൽ യോഗം തിരഞ്ഞെടുക്കും.