എടച്ചേരി: ഇരിങ്ങണ്ണൂരിൽ ലീഗ് പ്രവർത്തകന്റെ സ്റ്റേഷനറി കട കത്തിച്ചു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ പ്രവീൺ കുമാറിന്റെ ബൂത്ത് ഏജന്റായിരുന്ന ഇ.കെ. അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിനാണ് തീ വെച്ചത്. സി.പി.എം പ്രവർത്തകരാണ് തീയിട്ടതെന്ന് യു.ഡി.എഫ് ആരോപിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. 8 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സ്റ്റേഷനറി സാധനങ്ങളും, പലവ്യഞ്ജന സാധനങ്ങളും കത്തി നശിച്ചു. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാദാപുരം ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.