കോഴിക്കോട്: അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ ഒന്നിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗം ആഹ്വാനം ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂരിലെ പാനൂർ പുല്ലൂക്കര പാറാൽ മൻസൂർ എന്ന യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് മനുഷ്യത്വരഹിതമായ നടപടിയാണ്. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. അക്രമികൾക്ക് സംരക്ഷണം നൽകുന്ന നിലപാടിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്തിരിയണം. കേരളത്തിൽ നില നിൽക്കുന്ന സാമുദായിക സൗഹാർദ്ദത്തിനും സമാധാന അന്തരീക്ഷത്തിനും ഭംഗമുണ്ടാക്കുന്ന ദു:ശ്ശക്തികളെ ഒറ്റപ്പെടുത്താൻ സമൂഹം മുന്നോട്ടുവരണമെന്നും യോഗം അഭ്യർത്ഥിച്ചു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാർ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാർ, പി.പി ഉമർ മുസ്ലിയാർ കൊയ്യോട്, ചേലക്കാട് മുഹമ്മദ് മുസ്ലിയാർ, കെ.ടി ഹംസ മുസ്ലിയാർ, വി. മൂസക്കോയ മുസ്ലിയാർ, വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ, കെ.പി.സി തങ്ങൾ വല്ലപ്പുഴ, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാർ നെല്ലായ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, കെ. ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹിമാൻ മുസ്ലിയാർ, പി.കെ മൂസക്കുട്ടി ഹസ്രത്ത്, മാണിയൂർ അഹമ്മദ് മുസ്ലിയാർ, കെ. ഹൈദർ ഫൈസി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, കെ.കെ.പി അബ്ദുല്ല മുസ്ലിയാർ, ഇ.എസ് ഹസ്സൻ ഫൈസി, പി.കെ ഹംസക്കുട്ടി മുസ്ലിയാർ ആദൃശ്ശേരി, ഐ.ബി ഉസ്മാൻ ഫൈസി, എം.എം അബ്ദുല്ല ഫൈസി, എം.പി മുസ്തഫൽ ഫൈസി, ബി.കെ അബ്ദുൽഖാദിർ മുസ്ലിയാർ ബംബ്രാണ, കാടേരി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു.