വടകര: മുൻ മന്ത്രിയും പാർട്ടി ചെയർമാനുമായിരുന്ന കെ.എം മാണിയുടെ രണ്ടാം ചരമവാർഷികം കേരള കോൺഗ്രസ് (എം) കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഛായ ചിത്രത്തിൽ പുഷ്പാർച്ചന, അനുസ്മരണ പൊതുയോഗം എന്നിവ സംഘടിപ്പിച്ചു. തോടന്നൂർ അങ്ങാടിയിൽ നടന്ന അനുസ്മരണ പരിപാടി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു. കാരുണ്യ ചികിത്സാ സഹായ നിധി പോലെ വിവിധ പരിപാടികൾ പാവപ്പെട്ടവർക്കായി ആസൂത്രണം ചെയ്ത നേതാവായിരുന്നു കെ.എം മാണി എന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.കെ ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഇ. സി ജാബിർ അനുസ്മരണ പ്രഭാഷണം നടത്തി. മഹേഷ് പയ്യട, പി ടി മുഹമ്മദ്, വി വി രാമകൃഷ്ണൻ, വിനോദ് കുറ്റ്യാടി, ബഷീർ മലയിൽ തുടങ്ങിയവർ സംസാരിച്ചു. എം. വി കുഞ്ഞമ്മദ്, സത്യൻ കാവിൽ, ശിവദാസൻ ആയഞ്ചേരി, രജീഷ് വേളം, കെ പി ബാലകൃഷ്ണൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.