പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തെ കിഴക്കൻ മലയോര പ്രദേശമായ ചെമ്പ്ര, കൂരാച്ചുണ്ട് മേഖലകളുമായി ബന്ധിപ്പിക്കുന്ന താനിക്കണ്ടി ചക്കിട്ടപാറ റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ
ഇഴഞ്ഞു നീങ്ങുന്നതായി പരാതി. പലേടത്തും ഓവുചാൽ പകുതി പൊളിച്ചിട്ട് ആഴ്ചകളായി. ഇവിടെ ആവശ്യത്തിന് സുരക്ഷിത്വത്വം ഒരുക്കിയില്ലെന്നും ആക്ഷേപമുണ്ട്. പൈതോത്ത്, പേരാമ്പ്ര മരമിൽ പരിസരം എന്നിവിടങ്ങളിൽ റോഡ് കുണ്ടും കുഴിയുമായി ഗതാഗതം ദുസ്സഹമാണ്. പൊതുവെ
ഗതാഗത പ്രശ്നം അനുഭവപ്പെടുന്ന മേഖലയിൽ അത് രൂക്ഷമായി. റോഡ് നിർമ്മാണം ഉടൻ യാഥാർത്ഥ്യമാക്കി ആവശ്യത്തിന് വാഹനങ്ങൾ അനുവദിച്ച് നാട്ടുകാരുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് കിഴക്കൻ പേരാമ്പ്ര എ.പി.ജെ അബ്ദുൾ കലാം ജനകീയ വാട്ട്സാപ്
കൂട്ടായ്മ ആവശ്യപ്പെട്ടു. സി. കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം കല്ലാച്ചീമ്മൽ, വി. ബി നായർ, കെ. കെ അശോകൻ, മുഹമ്മദ് പൊറായി, റീജ കെ. ടി തുടങ്ങിയവർ പങ്കെടുത്തു.