1

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം സി.എച്ച് സെന്റർ പൂർത്തീകരിച്ച ഡോർമിറ്ററിയും പൂക്കോയ തങ്ങൾ സ്‌മാരക ആസ്ഥാന മന്ദിരവും തുറന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. നിസ്വാർത്ഥരായ ആയിരങ്ങളുടെ ശ്രമഫലമാണ് ഈ മന്ദിരമെന്ന് അദ്ദേഹം പറഞ്ഞു.
ദൂരദിക്കുകളിൽ നിന്ന് എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള താമസസൗകര്യത്തിനു പുറമെ ഒ.പി, ഐ.പി ഹോം കെയർ, ഫിസിയോ തെറാപ്പി യൂണിറ്റ്, ട്രോമാ കെയർ ക്ലിനിക്ക് തുടങ്ങിയ സംവിധാനങ്ങളുമുണ്ട് ഈ കെട്ടിട സമുച്ചയത്തിൽ.

ഡോക്ടർമാർ, നഴ്സുമാർ, വോളണ്ടിയർമാർ എന്നിവർക്കുള്ള പരിശീലന സൗകര്യവുമുണ്ട്.

ഡോ. എം.ആർ രാജഗോപാൽ ഓൺലൈനിൽ വിശിഷ്ടാതിഥിയായി സംബന്ധിച്ചു. കെ.പി.കോയ അദ്ധ്യക്ഷനായിരുന്നു.

പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, പി.എം.എ സലാം,ഡോ. എം.കെ മുനീർ, ഉമർ പാണ്ടികശാല, പാറക്കൽ അബ്ദുല്ല എം.എൽ.എ, ഇബ്രാഹിം എളേറ്റിൽ, ഇ.എം.സോമൻ, അഡ്വ.നൂർബിന റഷീദ്, ദിനേശ് പെരുമണ്ണ, ഡോ. ഇദ്‌രീസ്, ഡോ. ടി.പി അഷ്‌റഫ്, ഡോ. അമീർ, അഹമ്മദ് പാളയാട്ട്, ടി.കെ ഇസ്ഹാഖ്, സൈഫുദ്ദീൻ മുക്കം, മൊയ്തീൻകോയ കല്ലമ്പാറ, തായമ്പത്ത് കുഞ്ഞാലി, കെ.വി നിയാസ്, വിശ്വനാഥൻ, ഷെരീഫ് , പി. മധുസൂദനൻ എന്നിവർ സംസാരിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. പാലിയേറ്റീവ് എമർജൻസി കെയർ യൂണിറ്റിന് അജ്മാൻ കെ.എം.സി.സി വകയായുള്ള വാഹനത്തിൻെറ താക്കോൽ കൈമാറി. നട്ടെല്ല് തകർന്ന രോഗികളുടെ പുനരധിവാസത്തിനായുള്ളപദ്ധതിയുടെ ലോഞ്ചിംഗും നടന്നു. എം.എ റസാഖ് സ്വാഗതം പറഞ്ഞു.