2

കോഴിക്കോട്: ചലച്ചിത്ര - ഡോക്യുമെന്ററി സംവിധായകൻ ജ്യോതിപ്രകാശ് (59) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഒ.വി വിജയന്റെ 'ഖസാക്കിൻെറ ഇതിഹാസം" പശ്ചാത്തലമാക്കി ജ്യോതിപ്രകാശ് തിരക്കഥയും സംവിധാനവും നിർവഹിച്ച 'ഇതിഹാസത്തിലെ ഖസാക്ക് "എന്ന ഹ്രസ്വചിത്രത്തിനും 'ആത്മൻ" എന്ന ഹ്രസ്വചിത്രത്തിനും ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

റവന്യൂ വകുപ്പിൽ നിന്നു വിരമിച്ച ശേഷം പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു. സംസ്‌കാരം പേരാമ്പ്ര മുയിപ്പോത്തെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു.സംസ്ഥാന സർക്കാരിന് വേണ്ടി ഡെപ്യൂട്ടി തഹസിൽദാർ പി. പ്രേമലത പുഷ്പചക്രം സമർപ്പിച്ചു.

കണ്ണൂർ വെങ്ങര എടയേടത്ത് ബാലൻ നായരുടെയും മലപ്പുറംമേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടെയും മകനാണ്. ഭാര്യ: രയരോത്ത് ഗീത (അദ്ധ്യാപിക, നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ആദിത്യൻ, ചാന്ദ് പ്രകാശ്.