കോഴിക്കോട്: മുൻമുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ ഭാര്യാസഹോദരൻ കൊങ്ങന്നൂർ കമ്മോട്ടിൽ വൈറ്റ് ഹൗസിൽ അബ്ദുള്ള അത്തോളി (75) നിര്യാതനായി. മുസ്‌ലിം ലീഗ് അത്തോളി പഞ്ചായത്ത് ട്രഷറർ, വൈസ് പ്രസിഡന്റ്, കൊങ്ങന്നൂർ ശാഖ പ്രസിഡന്റ്, കൊങ്ങന്നൂർ സലഫി മസ്ജിദ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: നഫീസ. മക്കൾ: മുംതസ്, മൻസൂർ, ജുനൈദ് (ദുബായ്), ജസീല. മരുമക്കൾ: എം.മുഹമ്മദ് പാലങ്ങാട് (റിട്ട. അദ്ധ്യാപകൻ, എം.ജെ ഹൈസ്കൂൾ, എളേറ്റിൽ വട്ടോളി), സാലിഹത്ത് (എരഞ്ഞിക്കൽ), സമിതാ റിഹാന (കക്കോടി), കെ.പി അഷ്റഫ് അണ്ടിക്കോട് (അബുദാബി). സഹോദരങ്ങൾ: ഫാത്തിമ, സുബൈദ, അസീസ്, മുഹമ്മദലി, സലീം, സാദിഹ, പരേതരായ ആമിന മുഹമ്മദ് കോയ, നജ്മ.