രാമനാട്ടുകര: രാമനാട്ടുകര ഗവ.യു. പി സ്‌കൂളിന്റെ 107- ാം വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും കവിയും ചിത്രകാരനുമായ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം എൻ. ഉഷയ്ക്ക് സോമൻ കടലൂർ ഉപഹാരം നല്കി. ശതാബ്ദി സ്മാരക ക്യാഷ് അവാഡുകളും പ്രതിഭകൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.എസ് സജിത് അദ്ധ്യക്ഷനായി. കൗൺസിലർ ജയ്സൽ, ടി.പി ശശിധരൻ,
കെ.ടി റസാഖ്, ദീപേഷ്, ജിജിത, കെ.അസീന, പ്രീത, പി.അംഗിരസ്, മുൻ പ്രധാനാദ്ധ്യാപിക ഇന്ദിര എന്നിവർ സംസാരിച്ചു. ബി.സി അബ്ദുൽ ഖാദർ സ്വാഗതവും എൻ.നിമിഷ നന്ദിയും പറഞ്ഞു.