കോഴിക്കോട്‌ : ശ്രീനാരായണഗുരു രചിച്ച പ്രാർത്ഥനാഗീതമായ ദൈവദശകത്തിന്‌ ഗസലിന്റെ ഈണം നൽകി ഷിൻസി ഇ മീത്തൽ. ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഗസൽ ആലാപനം സംഘടിപ്പിച്ചത്‌. അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ദൈവദശകം. പതിവ്‌ ചൊല്ലൽ രീതിയിൽ നിന്ന്‌ മാറി കൃതിയുടെ സത്ത ചോരാതെയാണ്‌ ഗസൽ ചിട്ടപ്പെടുത്തിയത്‌. അഞ്ച്‌ മിനുറ്റിൽ മികച്ച കേൾവി അനുഭവം സമ്മാനിക്കും വിധമാണ്‌ കൃതിയെ ഗസലാക്കി മാറ്റിയത്‌. ആദ്യമായാണ്‌ ദൈവദശകം ഗസൽ രൂപത്തിൽ അവതരിപ്പിക്കുന്നത്‌. വടകര സ്വദേശിനിയായ ഷിൻസി ഇ മീത്തലും എം.ശ്രീദയും ഗസൽ ആലപിച്ചു.