കോഴിക്കോട്: വിഷു ആഘോഷിക്കുന്നവരുടെ കീശ പൊള്ളിച്ച് പഴം- പച്ചക്കറി വിപണി.
കൊവിഡിനിടെ വീണുകിട്ടിയ ആഘോഷ ദിനങ്ങളിൽ പരമാവധി 'സമാഹരിക്കുക'യെന്ന ലക്ഷ്യത്തോടെയാണ് വിപണിയിൽ പഴം-പച്ചക്കറി വില ഉയർത്തുന്നത്.
വിഷുക്കണിയൊരുക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന വാഴപ്പഴം, ആപ്പിൾ, ഓറഞ്ച്, മുന്തിരി, കൈതച്ചക്ക തുടങ്ങിയവയ്ക്കെല്ലാം രണ്ട് ദിവസംകൊണ്ട് ഇരട്ടി വിലയായി. റംസാൻ നോമ്പ് തുടങ്ങുന്നതോടെ വരും ദിവസങ്ങളിലും വില കുതിക്കാനാണ് സാദ്ധ്യത. ഒരാഴ്ച മുമ്പ് പച്ചക്കറി വില നേരിയ തോതിൽ താഴ്ന്നിരുന്നു. ചക്ക, മാങ്ങ എന്നിവയും കൂടിയ വിലയ്ക്കാണ് വിൽക്കുന്നത്.
പഴവർഗങ്ങളും കണിവെള്ളരിയും കണിക്കൊന്നയും അടങ്ങിയ വിഷുക്കിറ്റിന് 200 മുതൽ 500 രൂപ വരെയാണ് വില. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് കൂടുതലായും പച്ചക്കറി എത്തുന്നത്. ഇവിടങ്ങളിൽ വിളവ് ഇത്തവണ കൂടുതലായതിനാൽ ക്ഷാമമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
പഴങ്ങൾ വില ( കിലോ )
ആപ്പിൾ- 180
പച്ച മുന്തിരി- 120
കറുത്ത മുന്തിരി- 150
മാമ്പഴം- 150-200
ഓറഞ്ച്- 120 - 80
പൈനാപ്പിൾ- 65
ഞാലിപ്പൂവൻ- 50-40
ഏത്തപ്പഴം- 45- 30
തണ്ണിമത്തൻ- 25 -20
പച്ചക്കറി വില (കിലോ)
തക്കാളി - 15
മുരിങ്ങക്കായ - 50
വെണ്ട - 50
വഴുതിന -40
മത്തൻ- 30
കുമ്പളം- 18
ഉരുളക്കിഴങ്ങ് -28
പച്ചമുളക് -80
വെള്ളരി -40
ചെറിയ ഉള്ളി -80
സവാള -20
കണിവെള്ളരി - 50 (ഒന്നിന്)
കാരറ്റ്- 60
ബീറ്റ്റൂട്ട് -40