കോഴിക്കോട്: എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടറും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായിരുന്ന ഡോ.പി.എ. ലളിതയുടെ സ്മരണ മുൻനിറുത്തിയുള്ള പ്രഥമ അവാർഡിന് മട്ടന്നൂർ ആശ്രയ ഹോസ്പിറ്റൽ ഉടമ ഡോ.സുചിത്ര സുധീർ അർഹയായി.
സാമൂഹിക സേവനരംഗത്തെ മികച്ച വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയുടെ അവാർഡ്. ആതുരശുശ്രൂഷാരംഗത്തെ സേവനങ്ങളും ആദിവാസി മേഖലകളിലുള്ളവരുടെ ആരോഗ്യ - വിദ്യാഭ്യാസ പുരോഗതിക്കായി നടത്തിയ പ്രവർത്തനങ്ങളുമാണ് ഡോ.സുചിത്രയെ അവാർഡിന് അർഹയാക്കിയത്.