1
സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല സംഘടിപ്പിക്കുന്ന വോളിബോൾ പരിശീലന ക്യാമ്പ്

കുറ്റ്യാടി: നരിപ്പറ്റ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എം.പി.കോരൻ മാസ്റ്റർ സ്മാരക വോളിബാൾ പരിശീലന ക്യാംപ് ആരംഭിച്ചു.ഗ്രന്ഥശാല ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വോളിബാൾ താരവും ബി.എസ്.എഫ് ഡപ്യൂട്ടി കമാൻഡൻറുമായ റോയി ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഖിലേന്ദ്രൻ നരിപ്പറ്റ അദ്ധ്യക്ഷനായി. വി.കെ ബാബു, എം.എസ് ശ്രീജിത്ത് , ഡോ.എം.പി.രാമചന്ദ്രൻ, സി.പി.അബ്ദുൾ ഹമീദ്, രവി പോതുകണ്ടി, കെ.കെ.സുരേഷ് ബാബു, കെ.സി ദീപേഷ്, കെ.സുധാകരൻ, മഹാദേവൻ, എന്നിവർ പങ്കെടുത്തു. ഷിബിൻ, സനിത്ത് വാഴയിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.