11
കെ.എം മനോജിന് റിട്ട: മേജർ കുഞ്ഞിരാമൻ ഉപഹാരം നൽകുന്നു

കുറ്റ്യാടി: സ്നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 24 വർഷത്തെ

സൈനിക സേവനം പൂർത്തിയാക്കി ജന്മനാട്ടിലെത്തിയ സൈനികൻ കേളോത്ത് മീത്തൽ കെ.എം.മനോജിനെ ആദരിച്ചു. റിട്ട: മേജർ കുഞ്ഞിരാമൻ ഉപഹാരം നൽകി.റിട്ട: സബ് ഇൻസ്പെക്ടർ ചീക്കോന്നുമ്മൽ രാജീവൻ മനോജിനെ പൊന്നാട അണിയിച്ചു. കെ.സി.സുധീഷ് അദ്ധ്യക്ഷനായി. വി.സി.ഷാജി, കെ.പി.മനോജ്, കെ.പി.ഗിരീഷ്, കെ.ഷൈജു, വി.സി.പ്രജീഷ്, കെ.എം.ഹമീദ്, കെ.പി.സജി തുടങ്ങിയവർ പങ്കെടുത്തു.