covid-19

 ഇന്നലെയും ആയിരം കടന്ന് രോഗികൾ

കോഴിക്കോട്: തുടർച്ചയായി രണ്ടാം ദിവസവും ജില്ലയിൽ ആയിരം കടന്ന് കൊവിഡ് ബാധിതർ. ഇന്നലെ 1010 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 17. 89 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. നാല് ആരോഗ്യപ്രവർത്തകരടക്കം 993 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ മൂന്ന് പേർക്ക് പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല.

കഴിഞ്ഞ 24 മണിക്കൂറിൽ 5,743 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 425 പേർ കൂടി രോഗമുക്തരായി. പുതുതായി വന്ന 2,199 പേർ ഉൾപ്പെടെ ജില്ലയിൽ 24,059 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 3,60,298 പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗലക്ഷണങ്ങളോടെ എത്തിയ 93 പേർ ഉൾപ്പെടെ 677 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.

 ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 3, നാദാപുരം 3, ചെക്യാട് 1, ചേളന്നൂർ 1, കടലുണ്ടി 1, കൊയിലാണ്ടി 1, കോട്ടൂർ 1, നടുവണ്ണൂർ 1, തൂണേരി 1, വളയം 1.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 507 (നല്ലളം, ചാലപ്പുറം, ഗോവിന്ദപുരം, പൂളക്കടവ്, കരുവിശ്ശേരി, കണ്ണാടിക്കൽ, മലാപ്പറമ്പ്, വെള്ളിപറമ്പ്, നെല്ലിക്കോട്, കാരപ്പറമ്പ്, മേരിക്കുന്ന്, ചേവായൂർ, സിവിൽ സ്റ്റേഷൻ, വെള്ളിമാടുകുന്ന്, കൊളത്തറ, അരീക്കാട്, നടുവട്ടം, കണ്ണഞ്ചേരി, ജയന്തി റോഡ്, പുത്തേക്കാട്, ബേപ്പൂർ, പന്തീരാങ്കാവ്, വേങ്ങേരി, എലത്തൂർ, കുതിരവട്ടം, മീഞ്ചന്ത,
എരഞ്ഞിപ്പാലം, മാങ്കാവ്, ഭട്ട് റോഡ്, ബിലാത്തിക്കുളം, കോട്ടൂളി, വൈ.എം.സി.എ ക്രോസ് റോഡ്, തിരുവണ്ണൂർ, ചേവരമ്പലം, മാത്തോട്ടം, പുതിയങ്ങാടി, വെസ്റ്റ് ഹിൽ, ബീച്ച്, ഹൽവാ ബസാർ, ചെറുകാട്, ചെട്ടിക്കുളം, തളി, ഫ്രാൻസിസ് റോഡ്, കൊമ്മേരി, അശോകപുരം, മായനാട്, അരക്കിണർ, മെഡിക്കൽ കോളേജ് താഴം, പുതിയങ്ങാടി, കല്ലായി, എടക്കാട്,
ചെലവൂർ, എൻ.ജി.ഒ ക്വാർട്ടേഴ്‌സ്, പുതിയറ, ഗുജറാത്തി സ്ട്രീറ്റ്, വെങ്ങളം, ഇടിയങ്ങര, പന്നിയങ്കര, അരയിടത്തുപാലം, മൊകവൂർ, പാവങ്ങാട്, പുതിയാപ്പ, ഓണാട് ബീച്ച്, പാളയം, ഗുരുവായൂരപ്പൻ കോളേജ്, മുതലക്കുളം, പുതിയാപ്പ), ആയഞ്ചേരി 5, ചങ്ങരോത്ത് 25, ചെക്കിയാട് 10, ചേളന്നൂർ 5, ചേമഞ്ചേരി 6, ചോറോട് 6, എടച്ചേരി 6, ഫറോക്ക് 11, കടലുണ്ടി 22, കക്കോടി 7, കാരശ്ശേരി 10, കോടഞ്ചേരി 10, കൊടിയത്തൂർ 7, കൊടുവള്ളി 5, കൊയിലാണ്ടി 36, പൂത്താലി 15, കുന്ദമംഗലം 13, കുന്നുമ്മൽ 10, കുരുവട്ടൂർ 6, മണിയൂർ 10, മാവൂർ 12, മുക്കം 9, നൊച്ചാട് 6, ഒളവണ്ണ 16, ഒഞ്ചിയം 10, പേരാമ്പ്ര 5, പെരുമണ്ണ 10, പെരുവയൽ 32, പുറമേരി 5, പുതുപ്പാടി 8, രാമനാട്ടുകര 15, താമരശ്ശേരി 6, തിരുവള്ളൂർ 10, തിരുവമ്പാടി 7, ഉള്ള്യേരി 5, വടകര 41.