
കോഴിക്കോട്: അഞ്ചു മാസത്തെ ഇടവേളയ്ക്കു ശേഷം തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതോടെ കോഴിക്കോട് വീണ്ടും ആശങ്കയുടെ മുൾമുനയിൽ. രണ്ട് ദിവസങ്ങളിലായി 2,281 പേരാണ് രോഗബാധിതരായത്. ഇന്നലെ 17. 89 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ കോർപറേഷൻ പരിധിയിൽ മാത്രം അഞ്ഞൂറിലേറെ പേർ രോഗബാധിതരായി. പരക്കെയെന്നോണം മറ്റിടങ്ങളിലുമുണ്ട് വൈറസ് ബാധ.
60നു മുകളിൽ പ്രായമുള്ള രോഗികളുടെ എണ്ണം കൂടുന്നുണ്ട്. രോഗബാധിതരിൽ കൂടുതൽ പേർക്കും പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ല.കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തുന്ന ഇടങ്ങളിൽ 100 കിടക്കകളിൽ കുറയാത്ത സൗകര്യത്തോടെ എഫ്.എൽ.ടി.സി സജ്ജമാക്കും. വീടുകളിൽ കഴിയുന്നവർക്കും ചികിത്സ ഉറപ്പാക്കും.