മുക്കം: പത്മശ്രീ ലഭിച്ച കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് കാരശ്ശേരി സഹകരണ ബാങ്ക് സ്വീകരണം നൽകി. ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ പാട്ടുകാരിയായ നിയ ചാർളിയെ കൈതപ്രം പൊന്നാടയണിയിച്ചു. എ.പി.മുരളീധരൻ, ബാങ്ക് ജനറൽ മാനേജർ എം.ധനീഷ്, മുക്കം പ്രസ് ഫോറം പ്രസിഡന്റ് സി. ഫസൽ ബാബു, ഡപ്യൂട്ടി മാനേജർമാരായ ഒ.സുമ, ഡെന്നി ആന്റണി എന്നിവർ സംസാരിച്ചു.