കടലുണ്ടി : നവധാര പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ വാർഷിക യോഗം കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.മജീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ടി അലി അദ്ധ്യക്ഷനായിരുന്നു. കെ. മുരളീധരഗോപൻ, ഒ.മനോജ്, എം.സുരേന്ദ്രനാഥ്, ഉദയൻ കാർക്കോളി, പഞ്ചായത്ത് മെമ്പർ സി.എം.സതീദേവി, ഒ.വിശ്വനാഥൻ, യൂനസ് കടലുണ്ടി, ഷൈജു പാലക്കര തുടങ്ങിയവർ സംസാരിച്ചു.
സാന്ത്വന പരിചരണത്തിൽ മാതൃക ീർത്ത കെ.മുരളീധര ഗോപനെ ചടങ്ങിൽ ആദരിച്ചു. അടുത്ത വർഷത്തെ പരിചരണ പ്രവർത്തനങ്ങൾക്ക് 15 ലക്ഷം രൂപയുടെ പദ്ധതികൾ അംഗീകരിച്ചു.
പുതിയ ഭാരവാഹികളായി പി.ടി അലി (പ്രസിഡന്റ് ), നന്ദൻ കാക്കാത്തിരുത്തി , പി.അബുബക്കർ (വൈസ് പ്രസിഡന്റ് ), ഒ.വിശ്വനാഥൻ (ജനറൽ കൺവീനർ), യൂനസ് കടലുണ്ടി, പുഴക്കൽ സന്തോഷ് (കൺവീനർമാർ) ,
ഒ.മനോജ് (ട്രഷറർ), ഉദയൻ കാർക്കോളി (ചീഫ് കോ ഓർഡിനേറ്റർ), ഡോ.വി.പി മുരളീധരൻ (ചീഫ് മെഡിക്കൽ ഓഫീസർ) എന്നിവരെ തിരഞ്ഞെടുത്തു. വെൺമണി ഹരിദാസ് സ്വാഗതവും നന്ദൻ കാക്കാതിരുത്തി നന്ദിയും പറഞ്ഞു.