കടലുണ്ടി :കടലുണ്ടിയിലെ കോട്ടക്കുന്ന്, കാൽവരി ഹിൽസ് വഴിയുള്ള ബസ് സർവീസ് പുനസ്ഥാപിക്കാത്തതിനാൽ പെരുവഴിയിലായി യാത്രാക്കാർ. കൊവിഡ് മഹാമാരിയും റോഡ് നവീകരണവും മൂലം താത്കാലികമായി നിർത്തിയ ബസ് സർവീസ് ഇതുവരെ തുടങ്ങാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.കടലുണ്ടിയിലേക്കുള്ള 50 ശതമാനം ബസുകൾ കോട്ടക്കുന്ന്, കാൽവരി ഹിൽസ് വഴി സർവീസ് നടത്തണമെന്ന് ആർ.ടി.ഒയും കടലുണ്ടി പഞ്ചായത്തും ഇടപെട്ട് ബസുടമകളുമായി തീരുമാനമുണ്ടാക്കിയിരുന്നു. തീരുമാനമാണ് ഇപ്പോൾ ലംഘിച്ചിരിക്കുന്നത്. മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കയർ സൊസൈറ്റി, കാൽവരി ഹിൽസ് , കീഴ്ക്കോട് പ്രദേശത്തുള്ളവർ കിലോമീറ്ററുകൾ നടന്ന് പ്രബോധിനിയിലോ കോട്ടക്കടവിലോ പോകേണ്ട സ്ഥിതിയാണ്. ബസ് സർവീസ് ഉടൻ പുനസ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ശക്തമായ ആവശ്യം .