കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാചകം ചെയ്ത്, പാക്കറ്റുകളിലാക്കിയാണ് ഭക്ഷണം വിതരണം ചെയ്തത്. ഡോ.കെ.വി രവി, വികസന സമിതി അംഗം ഗിരീഷ് തേവള്ളി, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് മേടോത്ത് കൃഷ്ണൻകുട്ടി, സെക്രട്ടറി ഭവിലാൽ പള്ളിപ്പുറം എന്നിവർ ആശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണ പാക്കറ്റ് വിതരണം ചെയ്തു.സേവാഭാരതി യൂണിറ്റ് ഭാരവാഹികളായ വാസുദേവൻ നമ്പൂതിരി, കെ.ബൈജു , ഷൈജു തുവ്വക്കുന്ന്, അജിൻ നെരോമ്പാറ, ബാലകൃഷ്ണൻ.പി.കെ സിജീഷ് നേതൃത്വം നൽകി.