1
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വിവിധ പദ്ധതികൾ

കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒരു കോടി തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി കോഴിക്കോട് ഒന്നാമതെത്തി. ആദ്യമായാണ് ജില്ല ഒന്നാം സ്ഥാനം നേടുന്നത്. നേരത്തെ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളായിരുന്നു ഒന്നാമത്.

കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ രണ്ടുമാസക്കാലം തൊഴിലുറപ്പ് പദ്ധതി നിർത്തിവെച്ചിരുന്നു. അവശേഷിച്ച 10 മാസ കാലയളവിലാണ് ഈ നേട്ടം കൈവരിക്കാനായത്. 50213 കുടുംബങ്ങൾ 100 ദിനങ്ങൾ പൂർത്തീകരിച്ചു. 295 കോടി രൂപയാണ് വേതനമായി നൽകിയത്.

334689 കുടുംബങ്ങളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാർച്ച് 26ന് ഈ വർഷത്തെ 102.2 ലക്ഷം തൊഴിൽ ദിനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.

തൊഴിൽ നഷ്ടപ്പെട്ടവരും യുവാക്കളും ഉൾപ്പെടെ നിരവധി പേർ തൊഴിലുറപ്പിലെത്തിയെന്ന സവിശേഷതയും ഈ വർഷമുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ 60 വയസ് കഴിഞ്ഞവരെ മാറ്റി നിർത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 48823.45 ലക്ഷം രൂപയാണ് പദ്ധതിയുടെ ഭാഗമായി ചെലവഴിച്ചത്. ക്ഷീര -കാർഷിക മേഖലയ്ക്ക് പുത്തനുണർവേകുന്ന പദ്ധതികൾ സജീവമായി. 48 പുഴകളെ വീണ്ടെടുത്തു. 71 പച്ചത്തുരുത്തുകൾ സൃഷ്ടിച്ചു. 786 കമ്പോസ്റ്റ് പിറ്റുകളും 1266 സോക്ക് പിറ്റുകളും പഞ്ചായത്തുകളിൽ 202 മിനി എം.സി.എഫുകളുമാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നിർമ്മിച്ചത്.

ഗ്രാമീണ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ഡെെനിംഗ് ഹാളുകൾ, റോഡുകൾ, അംഗൻവാടികൾ ,കളിസ്ഥലങ്ങൾ എന്നിവ നിർമ്മിച്ചതും നേട്ടമായി.

യുവതയ്ക്ക് താങ്ങായി

തൊഴിലുറപ്പ് പദ്ധതിയിലേക്ക് ആകർഷിക്കപ്പെട്ട യുവതി- യുവാക്കളെ തൊഴിൽ നൈപുണ്യ പദ്ധതിയിലുൾപ്പെടുത്തി മെച്ചപ്പെട്ട പരിശീലനമാണ് നൽകുന്നത്. ഇതിനകം 930 പേരുടെ പരിശീലനം പൂർത്തിയായി. 1000 രൂപ വരെ തൊഴിൽ വേതനമായി ഇവ‌ർക്ക് ലഭിക്കും.

100 തൊഴിൽ ദിനങ്ങൾ പൂർത്തിയായ കുടുംബങ്ങളിലെ 18 മുതൽ 36 വരെ പ്രായപരിധിയിലുള്ളവ‌ർക്ക്

തൊഴിലധിഷ്ഠിത പരിശീലനങ്ങളും നൽകുന്നു.

''അഭിമാനകരമായ നേട്ടങ്ങളാണ് തൊഴിലുറപ്പിലൂടെ ജില്ല കെെവരിച്ചത്. തൊഴിലുറപ്പ് പദ്ധതി എല്ലാ മേഖലയിലേക്കും എത്തിത്തുടങ്ങി ''

ടി. എം. മുഹമ്മദ്‌ ജാ

ജോയിന്റ് ഡെവലപ്പ്മെന്റ് കമ്മിഷണർ

തൊഴിലുറപ്പ് പദ്ധതി. കോഴിക്കോട്.