പേരാമ്പ്ര:ചെറിയകുമ്പളം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പേരാമ്പ്രയെ മാലിന്യ മുക്ത ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ ശുചിത്വ പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ ശേഖരിച്ച മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റി. രണ്ടാം ഘട്ടം 400 വീടുകളിൽ നിന്നും മൂന്നാം ഘട്ടം 1,2 വാർഡുകളിൽ നിന്നും പൂർണമായി മാലിന്യം നീക്കം ചെയ്ത് പ്രദേശത്തെ സമ്പൂർണ മാലിന്യ മുക്ത ഗ്രാമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.പഞ്ചായത്ത് മെമ്പർ കെ.എം അഭിജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ടി.കെ റിയാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുല്ല സൽമാൻ,ഉബൈദ് വാഴയിൽ, തുടങ്ങിയവർ പ്രസംഗിച്ചു. എ.കെ.ബാലൻ, സി.എം ഖാലിദ് , അബ്ദുൽ മജീദ് കാവിൽ ,ഷരീഫ കൂടക്കടവത്ത് എന്നിവർ നേതൃത്വം നൽകി.സതീഷ് ബാബു സ്വാഗതവും കോ-ഓഡിനേറ്റർ ഷഹർബാൻ കെ.വി നന്ദിയും പറഞ്ഞു.