കുറ്റ്യാടി: കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കവിതാ രചനാ മത്സരവിജയികൾക്ക് ഉപഹാരങ്ങൾ നൽകി. ലോക്ക് ഡൗണിൽ താലൂക്കിലെ അദ്ധ്യാപകർക്കായിരുന്നു മത്സരം സംഘടിപ്പിച്ചത്. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക എൻ.കെ.ശ്രീലേഖ ഒന്നാം സ്ഥാനം കരസ്ഥമാക്കി.നാദാപുരം ടി.ഐ.എം എച്ച്.എസ്.എസിലെ ടി.പി.രാധാകൃഷ്ണൻ ,നാദാപുരം ഗവ:യു.പി സ്കൂളിലെ അജ്മൽ കായക്കൊടി, ഇരിങ്ങണ്ണൂർ എച്ച്.എസ്.എസിലെ പി.കെ.ശശികുമാർ ,വേളം എച്ച്.എസ്.എസിലെ എം.ഇ.രമേശൻ തുടങ്ങിയവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.കെ.പി.എസ്.ടി.എ.സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.പാർത്ഥൻ ഉപഹാരങ്ങൾ വിതരണം ചെയ്തു.മനോജ് കൈവേലി അദ്ധ്യക്ഷനായി.എൻ.ശ്യാം കുമാർ, വി.വിജേഷ്, കെ.പി.രജീഷ് കുമാർ, പി.പി.ദിനേശൻ, പി.ജമാൽ, പി.സാജിദ്, രമേശ് ബാബു കാക്കന്നൂർ, കെ.പി.ഗിരീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.