kovid

കോഴിക്കോട്: ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് കൂടുന്നു. ഇന്നലെ 16.98 ശതമാനമായി ഉയർന്നു. 6455 പേരെ പരിശോധിച്ചപ്പോൾ 1062 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്നു പേർക്ക് പോസിറ്റീവായി. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 1033 പേർക്കാണ് രോഗം ബാധിച്ചത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 410 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ കോഴിക്കോട് കോർപ്പറേഷനിലാണ്. 385 പേർ. വെങ്ങളം, വെസ്റ്റ്ഹിൽ, ചെലവൂർ, മൂഴിക്കൽ, വേങ്ങേരി, അരക്കിണർ, നടുവട്ടം, എടക്കാട്, പുതിയങ്ങാടി, കരുവിശ്ശേരി, എലത്തൂർ, സിവിൽ സ്റ്റേഷൻ, ചേവായൂർ, ചാലപ്പുറം, മലാപ്പറമ്പ്, കാട്ടുവയൽ കോളനി, നടക്കാവ്, കുതിരവട്ടം, കല്ലായി, ബേപ്പൂർ, എരഞ്ഞിപ്പാലം, കൊമ്മേരി, എടക്കാട്, തളി, മാങ്കാവ്, വെള്ളിപറമ്പ്, എം.എം.അലി റോഡ്,തങ്ങൾസ് റോഡ്, മീഞ്ചന്ത, ഗോവിന്ദപുരം, കണ്ണഞ്ചേരി, അരീക്കാട്, മാളിയക്കൽ റോഡ്, പുതിയറ, പി.എം.കുട്ടി റോഡ്, പി.ടി.ഉഷ റോഡ്, കോവൂർ,

നടക്കാവ്, പൂളക്കടവ്, കാരപ്പറമ്പ്, ഈസ്റ്റ്ഹിൽ, നെല്ലിക്കോട്, കുതിരവട്ടം, വെള്ളിമാടുകുന്ന്, കുണ്ടായിത്തോട്, ചെറുവണ്ണൂർ, മഥുര ബസാർ, കോട്ടാംപറമ്പ്, ചേവരമ്പലം, അശോകപുരം, കൊളത്തറ, കോർട്ട് റോഡ്, ഇടിയങ്ങര, പയ്യാനക്കൽ, പാളയം, തിരുവണ്ണൂർ, കോട്ടൂളി, തൊണ്ടയാട്,

മാനാഞ്ചിറ, കസബ, പുതിയറ, പുതിയാപ്പ, തോട്ടൂമ്മാരം, ചെറുകുളത്തൂർ, പന്തീരാങ്കാവ്, പന്നിയങ്കര എന്നിവിടങ്ങളിലാണ് കൂടുതൽ രോഗം സ്ഥിരീകരിച്ചത്.