1
കീഴരിയൂരിൽ നടന്ന ആർ.ആർ.ടി യോഗം

പേരാമ്പ്ര:കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പഞ്ചായത്ത് പരിധിയിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ: പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജാഗ്രതാ യോഗം ചേർന്നു.പഞ്ചായത്ത് പ്രസിഡന്റ് കെ.കെ .നിർമല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തിൽ കൺട്രോൾ റൂം തുറന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചു.പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന ടെസ്റ്റിന് പുറമെ 13ന് നമ്പ്രത്തുകര യു.പി സ്കൂൾ 19ന് നടുവത്തൂർ യു.പി സ്കൂളിലും ജില്ലാ മൊബൈൽ യൂണിറ്റിന്റെ സഹായത്തോടെ കൊവിഡ് ടെസ്റ്റ് മെഗാ ക്യാമ്പ് നടത്താൻ തീരുമാനിച്ചു. വാക്സിനേഷൻ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വാർഡ് തലത്തിൽ ആർ.ആർ.ടി, ആശ പ്രവർത്തകർ,മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരെ ഉൾപെടുത്തി വാക്സിനേഷൻ,ബോധവൽകരണ ക്യാമ്പുകളും നടത്തും.