രോഗബാധിതർ 1560; രോഗമുക്തർ 464
കോഴിക്കോട് : ജില്ലയിൽ ഇന്നലെ 1560 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21. 20 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 1,523 പേർക്കാണ് രോഗബാധ. 36 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ ഒരാൾക്ക് പോസിറ്റീവായി.
ജില്ലയിൽ പ്രതിദിന കൊവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ഒക്ടോബർ ഏഴിനാണ്. 1576 പേർക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്. 9951 പേരെ പരിശോധിച്ചിരുന്നു. 15.04 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിൽ 7,801 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 464 പേർ കൂടി രോഗമുക്തരായി.
രോഗം ബാധിച്ച് ജില്ലയിൽ ഇതുവരെ മരിച്ചത് 542 പേരാണ്. ഇപ്പോൾ 10,038 കോഴിക്കോട് സ്വദേശികൾ ചികിത്സയിലുണ്ട്. വീടുകളിൽ ചികിത്സയിലുള്ളത് 7,831 പേരാണ്. കോഴിക്കോട്ടുകാരായ 48 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. 1,29,307 പേരാണ് ഇതുവരെ രോഗമുക്തരായത്. ആകെ 15,76,217 പേർ കൊവിഡ് പരിശോധനയ്ക്ക് വിധേയരായി. 1,39,941 പേർക്ക് ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പുതുതായി വന്ന 2,298 പേർ ഉൾപ്പെടെ ജില്ലയിൽ 26,954 പേർ നിരീക്ഷണത്തിലുണ്ട്. 3,65,699 പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 127 പേർ ഉൾപ്പെടെ 808 പേരാണ് ആശുപത്രികളിലുള്ളത്. ആകെ 11,943 പ്രവാസികൾ നിരീക്ഷണത്തിലുണ്ട്. 1,41,503 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്പർക്കപരിധിയിൽ വരുന്നവരെ കണ്ടെത്താൻ പ്രാദേശിക തലത്തിൽ ടീമുകളെ സജ്ജമാക്കും. ഗ്രാമപഞ്ചായത്തുകളിൽ 218 അദ്ധ്യാപകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് 4,ആയഞ്ചേരി 2,ചക്കിട്ടപ്പാറ 14, എടച്ചേരി 1, കടലുണ്ടി 2, കക്കോടി 1, കാക്കൂർ 1, മരുതോങ്കര 1, മേപ്പയ്യൂർ 1, നാദാപുരം 2, പേരാമ്പ്ര 1, ഉള്ള്യേരി 1, ഉണ്ണികുളം 1, വടകര 2, വാണിമേൽ 1, വേളം 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 531(പന്തീരാങ്കാവ്, മാങ്കാവ്, കുണ്ടുപറമ്പ്, ചാലപ്പുറം, അരക്കിണർ, കുതിരവട്ടം, തങ്ങൾസ് റോഡ്, കൊളത്തറ, മാത്തോട്ടം, തിരുവണ്ണൂർ, അരീക്കാട്, ബിലാത്തിക്കുളം, കല്ലായി, കൊമ്മേരി, മീഞ്ചന്ത, ചെലവൂർ, മെഡിക്കൽ കോളേജ്, പുതിയങ്ങാടി, നടക്കാവ്, പയ്യാനക്കൽ, വേങ്ങേരി, വട്ടക്കിണർ, നല്ലളം, കണ്ണാടിക്കൽ, വെളളിപ്പറമ്പ്, എടക്കാട്, ബേപ്പൂർ, ഗോവിന്ദപുരം, വെള്ളിമാടുകുന്ന്, മൂഴിക്കൽ, മലാപ്പറമ്പ്, ജയിൽ റോഡ്, നടുവട്ടം, കണ്ണഞ്ചേരി, ചക്കോരത്ത്കുളം, പുതിയറ, പി.ടി.ഉഷ റോഡ്,വെസ്റ്റ്ഹിൽ, കോവൂർ, കസബ, സിവിൽസ്റ്റേഷൻ, എലത്തൂർ,കുരുവട്ടൂർ, കരുവിശ്ശേരി, വെളളയിൽ റോഡ്, ചേവരമ്പലം,മായനാട്,പാളയം, ഈസ്റ്റ് ഹിൽ, എസ്.ബി കോളനി, കാരപ്പറമ്പ്, പൂളക്കടവ്, വാർഡ് 15, പാറോപ്പടി, വൈ.എം.സി.എ റോഡ്, എരഞ്ഞിപ്പാലം, കുന്നുമ്മക്കര,ചേവായൂർ, തിരുവണ്ണൂർ, വാർഡ് 32, വേങ്ങേരി, എരഞ്ഞിക്കൽ, മൊകവൂർ, തളി), അരിക്കുളം 5, അത്തോളി 6, ആയഞ്ചേരി 11, അഴിയൂർ 6, ബാലുശ്ശേരി 15, ചങ്ങരോത്ത് 14, ചാത്തമംഗലം 14, ചേളന്നൂർ 18, ചേമഞ്ചേരി 7, ചെങ്ങോട്ടുകാവ് 6, ചെറുവണ്ണൂർ 8, ചോറോട് 33, എടച്ചേരി 8, ഏറാമല 12, ഫറോക്ക് 8, കടലുണ്ടി 12, കക്കോടി 10, കാരശ്ശേരി 7, കട്ടിപ്പാറ 36, കായക്കൊടി 11, കായണ്ണ 19, കീഴരിയൂർ 7, കിഴക്കോത്ത് 10, കോടഞ്ചേരി 5, കൊടിയത്തൂർ 21, കൊടുവള്ളി 53, കൊയിലാണ്ടി 29, കൂരാച്ചുണ്ട് 6, കോട്ടൂർ 17, കുന്ദമംഗലം 31, കുന്നുമ്മൽ 13, കുരുവട്ടൂർ 12, കുറ്റ്യാടി 9, മടവൂർ 9, മണിയൂർ 8, മരുതോങ്കര 15, മാവൂർ 19, മേപ്പയ്യൂർ 11, മൂടാടി 16, മുക്കം 18, നാദാപുരം 11, നടുവണ്ണൂർ 8, നന്മണ്ട 7, നരിക്കുനി 8, നരിപ്പറ്റ 5, നൊച്ചാട് 8, ഒളവണ്ണ 12, ഓമശ്ശേരി 31, പയ്യോളി 14, പേരാമ്പ്ര 12, പെരുമണ്ണ 19, പെരുവയൽ 19, പുറമേരി 10, പുതുപ്പാടി 22, രാമനാട്ടുകര 24, തലക്കുളത്തൂർ 31, താമരശ്ശേരി 24, തിക്കോടി 9, തിരുവമ്പാടി 9, തൂണേരി 10, തുറയൂർ 23, ഉള്ള്യേരി 16, ഉണ്ണികുളം 7, വടകര 39, വാണിമേൽ 6, വേളം 8, വില്യാപ്പള്ളി 7.