കോഴിക്കോട്: കൊവിഡ് വ്യാപനം തീവ്രമായിരിക്കെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ. അസീസ് മീറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി. ജാഫർ അദ്ധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ പ്രസിഡന്റ് കെ.എം.എ നാസർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി കെ.പി.സാജിദ്, ജില്ലാ സെക്രട്ടറി ടി.അബ്ദുൽ നാസിർ, കെ.സി ഫസലുൽ റഹ്‌മാൻ, കെ.സി. ബഷീർ, കെ.അബ്ദുൽ ജലീൽ, വി.പി.എ ജലീൽ, എം.ടി മുഹമ്മദ്, കെ.മുഹമ്മദ് അസ്ലം, അനസ് കാരാട്ട്, ടി.കെ.ഫൈസൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.പി.സാജിദ് (പ്രസിഡന്റ് ), ടി. സുഹൈൽ, കെ.സി.ബഷീർ, കെ.സി.ഫസലു റഹ്‌മാൻ (വൈസ് പ്രസിഡന്റുമാർ), വി.പി.എ ജലീൽ (ജനറൽ സെകട്ടറി), കെ.മുഹമ്മദ് അസ്ലം (സെക്രട്ടറി), വി.അഷ്‌റഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.