covid

കോഴിക്കോട്: ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസ് ആക്ടിലെ 144 -ാം വകുപ്പ് പ്രകാരം കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാവുന്നത് ഒഴിവാക്കാൻ പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണിത്. കണ്ടെയ്ൻമെന്റ് സോണുകളിൽ
പൊതു, സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകൾ പൂർണമായും നിരോധിച്ചിട്ടുണ്ട്.

തൊഴിൽ, അവശ്യസേവനാവശ്യങ്ങൾക്കു മാത്രമാണ് ഇളവ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടി സ്വീകരിക്കും.
കണ്ടെയ്ൻമെന്റ് സോണുകളിലെ ആരാധനാലയങ്ങളിൽ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടത്താനേ പാടുള്ളൂ. അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കരുത്.