fdd
തോട്ടുമുക്കം സെന്റ് തോമസ് ചർച്ച് പരീഷ് ഹാളിൽ നടത്തിയ കൊവിഡ് മെഗാ ക്യാമ്പിൽ നിന്ന്

കൊടിയത്തൂർ: തോട്ടുമുക്കം സെന്റ് തോമസ് ചർച്ച് പരീഷ് ഹാളിൽ നടത്തിയ കൊവിഡ് മെഗാ ക്യാമ്പിൽ 363 പേർക്ക് വാക്‌സിനേഷൻ നൽകി. രാവിലെ 9.30 മുതൽ ഉച്ചക്ക് മൂന്ന് വരെ നടത്തിയ വാക്‌സിനേഷന് ചെറുവാടി സി.എച്ച്. സി. മെഡിക്കൽ ഓഫീസർ ഡോ. എൻ. മനുലാൽ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സി. അബ്ദുൾ നാസർ എന്നിവർ നേതൃത്വം നൽകി.

വാർഡ് മെമ്പർമാരായ ദിവ്യ ഷിബു, സിജി കുറ്റിക്കൊമ്പിൽ എന്നിവർ പങ്കെടുത്തു. രണ്ടാമത്തെ ഡോസിനുള്ള ക്യാമ്പുകൾ മേയ് 6, 29 തീയതികളിൽ നടക്കും.