തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം ശക്തമാക്കാൻ പഞ്ചായത്ത്. ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ രാത്രി 9 മണിക്ക് ശേഷം പ്രവർത്തിക്കരുത്, വ്യാപാര സ്ഥാപനങ്ങൾ ഓഫീസുകൾ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്തുകയും ചെയ്യണം. പൊതു ഇടങ്ങളിൽ ശരിയായ വിധം മാസ്ക് ധരിക്കണം. വിവാഹം, വിവാഹ നിശ്ചയം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ, ചോറൂൺ, മാമോദിസ, മറ്റു മത ചടങ്ങുകൾ തുടങ്ങി എല്ലാ ചടങ്ങുകളും പഞ്ചായത്ത് സെക്രട്ടറിയെയും മെഡിക്കൽ ഓഫീസറെയും (കുടുംബാരോഗ്യ കേന്ദ്രം തിരുവമ്പാടി) രേഖാമൂലം അറിയിക്കണമെന്നും പ്രസിഡന്റ് നിർദ്ദേശിച്ചു.