new
ബാലകൃഷ്ണൻ നുഞ്ഞോടിയെ ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ വീട്ടിലെത്തി ആദരിച്ചപ്പോൾ

ചേളന്നൂർ: സ്റ്റാമ്പ് നാണയശേഖരണത്തിലൂടെ ശ്രദ്ധേയേനായ ബാലകൃഷ്ണൻ നുഞ്ഞോടിയെ ചേളന്നൂർ ഗ്രാമപഞ്ചായത്ത് സാരഥികൾ വീട്ടിലെത്തി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ പൊന്നാട അണിയിച്ചു. വാർഡ് മെമ്പർ വി.എം ഷാനി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ ഗൗരി പുതിയോത്ത് മുഖ്യാതിഥിയായിരുന്നു. എൻ.എച്ച്.ആർ.സി.എഫ് വൈസ് പ്രസിഡന്റ് വി.എച്ച് ജമീല, വിജയൻ ചേളന്നൂർ, ശശികുമാർ ചേളന്നൂർ, അഖിന സുകുമാരൻ, നിയ സജി, ഇൻഷാലു എന്നിവർ സംബന്ധിച്ചു.