1
പൊട്ടി തകർന്ന കുണ്ട് തോട് പി.ടി ചാക്കോ റോഡ്

കുറ്റ്യാടി: കുണ്ട്തോട്, മുള്ളൻകുന്ന് പി.ടി.ചാക്കോസ്മാരക റോഡ് പൊട്ടി തകർന്ന് യാത്ര ദുരിതമായി.

കഴിഞ്ഞ വർഷം പുതുക്കി പണിത കൾവർട്ടിന്റെ അപ്പോർച്ച് റോഡ് നികത്താത്തതിനാൽ പലയിടത്തും കുണ്ടും കുഴികളും രൂപപെട്ട് മഴ പെയ്താൽ മുട്ടോളം വെള്ളം കെട്ടി കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഇതു മൂലം ഈ വഴി കാൽനടയായി സഞ്ചരിക്കുന്നവരും വാഹനയാത്രക്കാരും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.

അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നിരന്തര യാത്രയും റോഡിന്റെ സ്ഥിതി വഷളാക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ പ്രദേശവാസികൾ പ്രതിഷേധം രേഖപ്പെടുത്തി റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.

ജോസഫ് കാഞ്ഞിരത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. സോജൻ ആലക്കൽ, ഒ.എസ്.തോമസ്, ലാലിച്ചൻ വട്ടപ്പറമ്പിൽ, ജിജോ കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.