കുറ്റ്യാടി :ശക്തമായ കാറ്റിലും മഴയിലും കാവിലുംപാറയിലെ മലയോര മേഖലയിൽ വ്യാപക കൃഷിനാശം. വ്യാഴായ്ച രാത്രിയിലാണ് ശക്തമായ കാറ്റിലും മഴയിലും കൃഷി നാശം സംഭവിച്ചത്. മീൻമ്പറ്റിമലയിൽ ചേരുകളത്തിൽ സ്വപ്ന ബെന്നിയുടെ കുലച്ചതും, കുലയ്ക്കാറായതുമായ ആയിരത്തോളം നേന്ദ്ര വാഴകൾ ശക്തമായ കാറ്റിൽ പൂർണ്ണമായും നശിച്ചു. ഈ മേഖലയിൽ തെങ്ങ്, കവുങ്ങ്, ഫല വ്യ ക്ഷങ്ങളും ഇടവിളകളും പ്രകൃതിക്ഷോഭത്തിൽ തകർക്കപ്പെട്ടു.കാവിലുംപാറ പഞ്ചായത്ത് ജനപ്രതിനിധികളും കൃഷി വകുപ്പ് ,റവന്യൂ അധികൃതരും കൃഷി നാശം സംഭവിച്ച കൃഷിയിടങ്ങൾ സന്ദർശിച്ചു.