പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കൊവിഡ് വ്യാപനം തടയുന്നതിനായി ബ്ലോക്ക് പഞ്ചായത്തും പേരാമ്പ്ര താലൂക്ക് ആശുപത്രിയും ചേർന്ന് 20, 21 തീയതികളിൽ പേരാമ്പ്ര ഗവ. യുപി സ്‌കൂളിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കാൻ പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അദ്ധഥ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. സജീവൻ, ശശികുമാർ പേരാമ്പ്ര, പി.കെ. രജിത,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. വിനോദൻ, വഹീദ പാറേമ്മൽ, പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. ഷാമിൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി. ബേബി തുടങ്ങിയവർ പ്രസംഗിച്ചു.