കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ ഇന്ന അഞ്ച് കേന്ദ്രങ്ങളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പ് നടക്കും. 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ നൽകും.
കേന്ദ്രങ്ങൾ ഇവ: ടാഗോർ സെന്റിനറി ഹാൾ, വെസ്റ്റ്ഹിൽ അർബൻ ഹെൽത്ത് സെന്റർ, ഇടിയങ്ങര അർബൻ ഹെൽത്ത് സെന്റർ, മാങ്കാവ് അർബ്ബൻ ഹെൽത്ത് സെന്റർ മാങ്കാവ്, ബേപ്പൂർ ഫാമിലി ഹെൽത്ത് സെന്റർ. ക്യാമ്പിലെത്തുന്നവർ ആധാർ കാർഡ് കരുതിയിരിക്കണം. ആരോഗ്യ സേതു ആപ്പ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ വാക്‌സിനേഷൻ നടപടി എളുപ്പത്തിൽ പൂർത്തീകരിക്കാം.