കോഴിക്കോട്: ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഫോക്കസ് ഇന്ത്യ നൂറു കോടിയുടെ 'നിർമ്മാൺ - 2030" പദ്ധതി പ്രഖ്യാപിച്ചു. ഒൻപതു വർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പദ്ധതിയുടെ ബ്രോഷർ കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷ് പ്രകാശനം ചെയ്തു.

രാജ്യത്തെ ഏറ്റവും പിന്നാക്ക ജില്ലകളിലൊന്നായ അസമിലെ മൊരിഗാവിലെ 10 ഗ്രാമങ്ങളുടെ വികസനം നിർമ്മാൺ പദ്ധതിയിൽ ഉൾപ്പെടും. ഗുണമേന്മയുള്ള വിദ്യഭ്യാസം, നൈപുണ്യ വികസന കേന്ദ്രം, തൊഴിലവസരം, പാർപ്പിടം, സാമൂഹിക വികസന കേന്ദ്രം എന്നിവ ഉറപ്പാക്കും.

വാർത്താസമ്മേളനത്തിൽ സി.ഇ.ഒ യഹ്യാഖാൻ, സി.ഒ.ഒ ഹിജാസ് കാലിക്കറ്റ്, പി.ആർ മാനേജർ മജീദ് പുളിക്കൽ എന്നിവർ സംബന്ധിച്ചു.