കൊയിലാണ്ടി: കൊവിഡ് വ്യാപന തീവ്രത കണക്കിലെടുത്ത് കൊയിലാണ്ടിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ട്യൂഷൻ സെന്ററുക ൾ രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ നഗരസഭ നിർദ്ദേശം നല്കി. താലൂക്ക് ആശു പതിയിൽ ചികിൽസ തേടിയവർക്ക് ആന്റിജൻ പരിശോധനയ്ക്ക് ശേഷമേ ഡോക്ടർമാരെ കാണാൻ കഴിയൂ. നാനൂറ്റിപത്ത് പേർക്ക് ഇന്നലെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കി. അമ്പത് പേർക്ക് പോസിറ്റീവ് ആണ്. രോഗവ്യാപനത്തിന്റെ തോത് വർധിച്ചതോടെ അങ്ങാടിയിലെ തിരക്ക് ഗണ്യമായി കുറഞ്ഞു. തെരുവ് കച്ചവടത്തിന്‌നിയന്ത്രണം വേണമെന്ന് വ്യാപാരിവ്യവസായി നേതാക്കൾ നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്.