വടകര: ഏറാമല പഞ്ചായത്തിന്റെയും സി.എച്ച്.സി യുടെയും നേതൃത്വത്തിൽ 8695 വാക്സിനേഷനും 6500 ടെസ്റ്റും നടത്തി പ്രതിരോധ പ്രവർത്തനം വിപുലീകരിച്ചു. അതിതീവ്രവ്യാപന വാർഡുകളായ12, 13 ൽ കടുത്ത നിയന്ത്രണവും മെഗാ ക്യാമ്പും ആരംഭിച്ചു. 19.5. 15 വാർഡുകളിൽ20 മുതൽ 24 വരെ മൊബൈൽ മെഗാ ക്യാമ്പുകൾ നടത്തും. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസാധനങ്ങളുടെ കടകൾ രാവിലെ 8 മുതൽ 2 വരെ പ്രവർത്തിക്കാൻ നിശ്ചയിച്ചു.
വ്യാപാരസ്ഥാപനങ്ങൾ രാത്രി 9 ലന് അടക്കേണ്ടതാണ് . പഞ്ചായത്തിലെ പരിപാടികൾ ജാഗ്രതാ പോർട്ടലിൽ രജിസ്റർ ചെയ്യാൻ പഞ്ചായത്തിൽ സൗകര്യമൊരുക്കി. വാർഡ് തല ആർ.ആർ.ടി യോഗം സെക്ടറൽ മജിസ്ട്രേറ്റിന്റെ സാനിധ്യത്തിൽ ആഴ്ചയിൽ 2 ദിവസം നടത്താനും നിർദ്ദേശിച്ചു . പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളിയുടെ അദ്ധ്യക്ഷത വഹിച്ചു.