കോഴിക്കോട് : കൊവിഡ് നിയന്ത്രണങ്ങൾ വ്യാപാരികളിൽ മാത്രം അടിച്ചേൽപ്പിക്കരുതെന്ന് വ്യാപാരി വ്യവസായി സമിതി. രോഗ വ്യാപനം തടയാൻ നടപടികൾ അനിവാര്യമാണ്. എന്നാൽ അതിനുളള നടപടികളല്ല ജില്ലാ ഭരണകൂടവും സർക്കാരും നടത്തുന്നത്. വ്യാപാര കേന്ദ്രങ്ങൾ മാത്രം സന്ദർശിച്ച് ഭീതി പരത്തുകയും അടച്ചിടാൻ നിർദ്ദേശിക്കുകയുമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാനാവശ്യമായ സാഹചര്യം ഒരുക്കണമെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂർ, സെക്രട്ടറി മരയ്ക്കാൻ എന്നിവർ ആവശ്യപ്പെട്ടു.