ബേപ്പൂർ: ബേപ്പൂരിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുൾപ്പെടെ നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എ ഐ ടി യു സി ബേപ്പൂർ മണ്ഡലം കമ്മിറ്റി കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
സംഭവത്തിൽ ബേപ്പൂർ സ്വദേശി മാമന്റകത്ത് ജാഫറിന്റെ ഒരു കോടിയിലധികം രൂപ വില വരുന്ന ബോട്ടു തകർന്ന് 6 തൊഴിലാളികൾ മരിക്കാനിടയായി. 6 പേരെ കാണാതായിട്ടുമുണ്ട്.
യോഗത്തിൽ പ്രസിഡന്റ് ഒ. ഭക്തവത്സലൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി മജീദ് വെണ്മരത്ത്, ടി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.