kunnamangalam-death
ഗോകുൽ ദാസ്

കുന്ദമംഗലം: ചാത്തമംഗലം താഴെ പന്ത്രണ്ടാം മൈൽ ചെറുകണ്ടിയിൽ പരേതനായ എളാമുടി വേലായുധന്റെ മകൻ എ.ഗോകുൽ ദാസ് (58) നിര്യാതനായി. ആർ.എസ്.എസ് ജില്ലാ പ്രചാർ പ്രമുഖ്, താലൂക്ക് സമ്പർക്ക് പ്രമുഖ്, താലൂക്ക് സഹകാര്യ വാഹ്, ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു.1991 ലെ അയോദ്ധ്യ കർസേവയുമായി ബന്ധപ്പെട്ടു ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: സന്ധ്യ. മക്കൾ: സ്വരാജ്, ഗായത്രി (വിവേകാനന്ദ വിദ്യാനികേതൻ, മുത്താലം). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, പുഷ്പ, ഭാനുമതി, ഇന്ദിര (എ.ഇ.ഒ ഓഫീസ്, കുന്ദമംഗലം).