കുറ്റ്യാടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളുടെ യോഗം ചേർന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജി ജോർജ് മാസ്റ്റർ, കെ.സജിത്ത്, നയീമ.കെ, ഒ.ടി നഫീസ, വി.കെ റീത്ത, ബാബു കാട്ടാളി, കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് മോഹൻദാസ്, എസ്.വി.ഒ വി.സുരേഷ്, താലൂക്ക് ആശുപത്രി സുപ്രണ്ട് അനുപ് ബാലഗോപാൽ, ഡോ. നജീബ്, ഡോ.സിന്ധു, എച്ച്.ഐ ബാബുരാജ്, എച്ച്.എം.സി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തുകളിൽ ആർ.ആർ.ടി വളിന്റിയർമാരുടെ പ്രവർത്തനങ്ങൾ ശക്തിപെടുത്താനും, വാക്സിനേഷൻ ക്യാമ്പുകളും, കൊവിഡ് പരിശോധന ക്യാമ്പുകളും വർദ്ധിപ്പിക്കാനും, ചടങ്ങുകളിലെ ആൾക്കൂട്ടം നിരീക്ഷിക്കുന്നതിനും പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.