പേരാമ്പ്ര: മാലിന്യ സംസ്കരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഹരിത മിത്രം പദ്ധതിയ്ക്ക് എരവട്ടൂരിൽ തുടക്കമായി.
ഹരിത കർമ്മ സേനാഗങ്ങളുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ മാലിന്യങ്ങൾ ശേഖരിച്ചു തുടങ്ങി.19-ാം വാർഡിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.കെ.പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേന സെക്രട്ടറി സജിലത, വി.കെ.ഭാസ്കരൻ ,സോമൻ തുടങ്ങിയവർ പങ്കെടുത്തു.