1
പേരാമ്പ്ര ജി.യു.പി സ്‌കൂളില്‍ ആരംഭിച്ച മെഗാ ക്യാമ്പ്

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലും സംയുക്തമായി മെഗാ വാക്‌സിനേഷൻ ക്യാമ്പ് ആരംഭിച്ചു. 45 വയസ് കഴിഞ്ഞ വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുമാണ് ക്യാമ്പ് നടത്തുന്നത് . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, ശശികുമാർ പേരാമ്പ്ര, കെ.സജീവൻ , പി.കെ രജിത, താലൂക്ക് ആശുപത്രി ഡോ.സി.കെ വിനോദ് ,ഡോ. സഫീറ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.