എടച്ചേരി: എടച്ചേരി ഇരിങ്ങണ്ണൂർ റോഡിൽ എടക്കുടി പള്ളിക്കു സമീപമുള്ള ഫാമിലി സൂപ്പർ മാർക്കറ്റ് തിരഞ്ഞെടുപ്പ് ദിവസം തീ വെച്ച് നശിപ്പിച്ച സംഭവത്തിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതിൽ പൊലീസ് അലംഭാവം കാണിക്കുന്നതായി യു.ഡി. എഫ്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രത്യക്ഷ പരിപാടിയിലേക്ക് നീങ്ങുമെന്ന് നേതാക്കൾ അറിയിച്ചു. യു.ഡി.എഫ് പ്രവർത്തകനായ ഇ.കെ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റാണ് ആക്രമിസംഘം പുല്ലൂക്കര സംഭവത്തിന്റെ പിന്നാലെ രാത്രി അഗ്നിക്കിരയാക്കിയത് .ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത് ഇതുമായി ബന്ധപ്പെട്ടു രണ്ടു പ്രതികളെ പിടികൂടിയിരുന്നെങ്കിലും സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ട് വന്നിരുന്നില്ല.അക്രമ സംഘത്തിന് പിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യണമെന്നും എടച്ചേരിയിൽ ചേർന്ന യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ടി.കെ അഹമ്മദ് അദ്ധ്യക്ഷനായി. യു.പി മൂസ,സി പവിത്രൻ , മുഹമ്മദ്‌ ചുണ്ടയിൽ, എം.കെ പ്രേമദാസ്, ആർ.ടി ഉസ്മാൻ , അഡ്വ ശ്രീജിത്ത്‌ കാഞ്ഞാൽ, എം.ബാബു എന്നിവർ പ്രസംഗിച്ചു.യോഗത്തിൽ യു.ഡി.എഫ് കൺവീനർ കെ.പവിത്രൻ സ്വാഗതം പറഞ്ഞു.