award
പൈതൃക പുരസ്കാര സമർപ്പണച്ചടങ്ങിൽ സി.കെ നാണു എം.എൽ.എ സംസാരിക്കുന്നു

വടകര: കേരള കൾച്ചറൽ ഫോറത്തിന്റെ പൈതൃക പുരസ്കാരങ്ങൾ സി.കെ നാണു എം.എൽ.എ സമർപ്പിച്ചു. പാലേരി രമേശൻ ( വികസന - സാമൂഹ്യസേവനം), കുഞ്ഞിപ്പെണ്ണ് ചെല്ലമ്മ ആലപ്പുഴ (വാമനനൃത്തം), യു.പി മുഹമ്മദ്‌ ഹാരിസ് കല്പേനി ലക്ഷദ്വീപ് (പരിസ്ഥിതി ) എന്നിവർക്കാണ് പുരസ്‌കാരം സമ്മാനിച്ചത്. 10,001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

കാരക്കാട് മാപ്പിള എൽ.പി സ്കൂളിൽ ഒരുക്കിയ ചടങ്ങിൽ ടി. കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു വള്ളിൽ, രാജാറാം തൈപ്പള്ളി, ഡോ.നിധീഷ് നാറാത്ത്, പി.കെ. സബിത്ത്, കെ.അശോകൻ, പി.പി ഷാജു എന്നിവർ സംസാരിച്ചു. കെ.എം സത്യൻ സ്വാഗതവും ജെ.നിധിൻ നന്ദിയും പറഞ്ഞു.