കുറ്റ്യാടി: കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ പ്രവൃത്തിക്കുകയാണ് മരുതോങ്കര ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി ആർ.ആർ.ടി അംഗങ്ങളുടെയും പഞ്ചായത്തിലെ ജനപ്രതിനിധികൾ, സർവകക്ഷി, വ്യാപാര പ്രതിനിധികളുടെയും യോഗം ചേർന്നു. അയൽക്കൂട്ടങ്ങളുടെ സഹായത്തോടെ പഞ്ചായത്തിലെ പരാമവധി ആളുകൾക്കും കൊവിഡ് ടെസ്റ്റ് നടത്തുകയാണ്. ദിവസേന നൂറിലധികം ടെസ്റ്റ് നടത്താനും, പോസറ്റീവ് കേസുകൾ ഉണ്ടാകുമ്പോൾ അവരുടെ പ്രഥാമിക സ,മ്പർകത്തിൽപ്പെട്ടവരെ കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കാൻ ഒരോ വാർഡുകളിലും ഒരു അദ്ധ്യാപകൻ ചുമതല നൽകി. ഒരോ വാർഡുകളിലും വാക്സിനേഷൻ ക്യാമ്പുകൾ നടത്തുകയാണ്. ആർ.ആർ.ടി അയൽകൂട്ട പ്രവർത്തകർ വീടുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടത്തി വരികയാണ്. വാക്സിൻ ലഭ്യമായാൽ ഈ മാസ അവസാനം ഗ്രാമ പഞ്ചായത്തിലെ നാൽപ്പത്തി അഞ്ച് വയസിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിനേഷൻ നടത്താനാവുമെന്ന വിശ്വാസമാണ് ഉള്ളതെന്ന് മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് പറഞ്ഞു.