കുറ്റ്യാടി: കൊവിഡ്, ഡെങ്കി രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുവാൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും, വ്യാപാര സംഘടനാ ഭാരവാഹികളുടെയും യോഗത്തിൽ തീരുമാനിച്ചു. ബുധനാഴ്ച മുതൽ മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള കടകൾ രാത്രി 7 മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. കല്യാണം, മറ്റു ചടങ്ങുകൾ, മരണവീടുകളിലുള്ളവർ അഞ്ചാമത്തെ ദിവസം കൊവിഡ് പരിശോധന നടത്തണം. ആരാധനാലയങ്ങളുടെ ഭാരവാഹികളുടെ യോഗം വിളിച്ചു ചേർക്കും, മൊബൈൽ കൊവിഡ് പരിശോധന നടത്തുവാനും, ഡെങ്കി പനി പ്രതിരോധത്തിന്റെ ഭാഗമായി 24ന് 8 മണി മുതൽ 10 വരെ കുളങ്ങരത്ത് മുതൽ കക്കട്ടിൽ വരെ ശുചിത്വ ഹർത്താൽ നടത്തുവാനും തീരുമാനിച്ചു. മൊകേരി ഗവ.കോളേജിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുവാനും തീരുമാനം. പഞ്ചായത്ത് ഹാളിൽ ചേർത്ത യോഗത്തിൽ പ്രസിഡന്റ് കെ.റീത്ത അദ്ധ്യക്ഷയായി. അസി. സെക്രട്ടറി വി.പി രാജീവൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ്, കെ.ടി രാജൻ, വനജ ഒതയോത്ത്, എ.വി നാസറുദ്ദീൻ, വി.പി പ്രഭാകരൻ, ടി. സുധീർ, കുമാരൻ, പറമ്പത്ത് നാണു, മുറിച്ചാണ്ടി സലീം, ജെ.എച്ച്.ഐ മനോജ്, ജിൻസ്റ്റ നവ്യ ,രതീഷ്, ഷിബിൻ, വി.പി വാസു, എം.പി ചന്ദ്രൻ സെക്ടറൽ മജിസ്ട്രേറ്റുമാർ പ്രസംഗിച്ചു.