കുറ്റ്യാടി: ജനുവരിയിൽ എം.എൽ.എ ഉദ്ഘാടനം ചെയ്ത ചേട്ടാക്കൽമുക്ക് - കുളങ്ങരത്ത് റോഡിൽ ജെ.സി.ബി ഉപയോഗിച്ചു കുഴിയെടുക്കാനുള്ള ശ്രമം പ്രദേശവാസികൾ തടഞ്ഞു. നേരത്തെ കുടിവെള്ള പദ്ധതിക്കു വേണ്ടി പൈപ്പിട്ടതിനെ തുടർന്ന് പൂർണമായും തകർന്ന റോഡ് എം.എൽ.എ ഫണ്ടിൽ റീ ടാറിങ്ങ് പൂർത്തീകരിച്ച് മൂന്നു മാസമാവുമ്പോഴേക്കാണ് കുടിവെള്ള പദ്ധതിക്കുള്ള പൈപ്പിടൽ പൂർത്തീകരിക്കുന്നതിന് ജൽ ജീവൻ മിഷന്റെ കരാറുകാരുടെ നേതൃത്വത്തിൽ റോഡിൽ കുഴിയെടുക്കാനാരംഭിച്ചത്. ഇതറിഞ്ഞെത്തിയ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് കരാറുകാർ തിരിച്ചു പോവുകയായിരുന്നു.
നാദാപുരം - കുറ്റ്യാടി സംസ്ഥാന പാതയോട് ബന്ധിപ്പിക്കുന്ന സമാന്തരപാതകളിലൊന്നായ ചേട്ടാക്കൽമുക്ക് കുളങ്ങരത്ത് റോഡിൽ നേരത്തെ
അധികൃതർ റോഡിനോട് കാണിക്കുന്ന അവഗണനക്കെതിരെ നാട്ടുകാർ രംഗത്തെത്തിയിരുന്നു.