കോഴിക്കോട്: കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധശേഷി കുറഞ്ഞ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സുരക്ഷ പരിഗണിച്ച് എസ്.എസ്.എൽ.സി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഇൻക്ലൂസീവ് പാരന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസമന്ത്രിയ്ക്കും അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകൾ മാറ്റി വച്ചപ്പോഴും എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ കാര്യം കണക്കിലെടുത്തില്ല. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതണമെങ്കിൽ താഴ്ന്ന ക്ലാസുകളിൽ പഠിക്കുന്ന സ്ക്രെെബ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആ ദിവസങ്ങളിൽ സ്കൂളിൽ എത്തിച്ചേരേണ്ടതുണ്ട്. ഐ. ടി പ്രാക്ടിക്കൽ പരീക്ഷയുൾപ്പെടെ മേയ് വരെ നീളുന്ന പരീക്ഷകൾ മാറ്റിവയ്ക്കാൻ
ഇനിയെങ്കിലും മടിക്കരുത്.